കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 25


ഓരോ പെസഹായുടെയും പ്രത്യേകത ആ പെസഹാ ആചരണത്തിന്റെ ഭാഗമായി ഒരു കുഞ്ഞാട് ബലികഴിക്കപ്പെടണം എന്നതാണ്. പെസഹാ ആരംഭിച്ച നാള്‍ മുതല്‍ കുഞ്ഞാടുകള്‍ ബലി അര്‍പ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. കുഞ്ഞാടിന്റെ പ്രത്യേകത അതിന് നിഷ്‌ക്കളങ്കതയും കുറ്റമില്ലായ്മയും സ്വന്തമായിട്ടുണ്ട് എന്നതാണ്.

ക്രിസ്തുവേ നീയും ബലി അര്‍പ്പിക്കപ്പെട്ട ഒരു കുഞ്ഞാടാണ്. ആരുടെയൊക്കെയോ പാപങ്ങളേറ്റെടുത്തും ആരുടെയൊക്കെയോ ജീവിതത്തിന്റെ ദു:ഖങ്ങള്‍ വഹിച്ചും നീ ബലി അര്‍പ്പിക്കപ്പെടുന്നു. ദൈവമേ, നിന്റെ മുമ്പിലേക്ക് വന്നുനില്ക്കപ്പെടുന്ന എന്റെ ജീവിതവും ബലിഅര്‍പ്പണങ്ങളുടെ ഘോഷയാത്രയാണ് പലപ്പോഴും.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ല ദിവസത്തില്‍ പല തവണ ആവര്‍ത്തിക്കപ്പെടുന്ന പെസഹായും ബലിഅര്‍പ്പണവും എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ പെസഹാ ആചരണത്തില്‍ മാത്രമല്ല ജീവിതത്തിലെ സാധാരണ അനുഭവങ്ങളിലും ബലിയര്‍പ്പണങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ ന ിഷ്‌ക്കളങ്കതകള്‍ പരിഗണിക്കപ്പെടാതെയും നിരപരാധിത്വം തെളിയക്കപ്പെടാതെയും കൊലക്കത്തിക്ക് ഇരയാകേണ്ടിവരുന്ന എല്ലാവരെയും നിന്റെ പെസഹായുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഞാന്‍ ഓര്‍മ്മിക്കുന്നു.

അങ്ങ് നീതിമാനും നിഷ്‌ക്കളങ്കനും നിരപരാധിയുമായിരുന്നു. ഒരു കുഞ്ഞാടിനെ പോലെ നീയും മരണത്തിന് വിധിക്കപ്പെട്ടു. ഓരോ പെസഹാ അനുഭവവും വര്‍ഷത്തിലൊരിക്കല്‍ അല്ല ഓരോ നിമിഷവും കടന്നുപോകുന്ന അനുഭവമാണെന്ന് നീയെന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ദൈവമേ, നിന്റെ സ്‌നേഹത്തില്‍ നീ കണ്ടതുപോലെ പെസഹായെ കണ്ടുമുട്ടുവാന്‍, നിന്റെ ബലിയര്‍പ്പണത്തോട് എന്‌റെ ജീവിതത്തിന്റെ വേദനകള്‍ സമര്‍പ്പിക്കുവാന്‍, അങ്ങ് എനിക്ക് കൃപ നല്കിയാലും.

ഫാ.ടോമി എടാട്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates