ഇന്ന് മംഗളവാര്‍ത്താ തിരുനാള്‍. ഇന്നേ ദിവസമാണ് മരിയന്‍ പത്രം ആദ്യമായി ആരംഭിച്ചത്. നന്നേ ചെറിയ തുടക്കം. പക്ഷേ ആ തുടക്കത്തിന് മേല്‍ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട് കത്തോലിക്കാ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ ഇടയില്‍ അനിഷേധ്യമായ സ്ഥാനം കൈവരിക്കാന്‍ മരിയന്‍ പത്രത്തിന് കഴിഞ്ഞത്. വലിയ ഈ നേട്ടത്തിന് ആദ്യം തന്നെ ദൈവത്തിന് നന്ദി. .പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിനും നന്ദി.. പിന്നെ പ്രിയപ്പെട്ട വായനക്കാരാ താങ്കള്‍ക്കും നന്ദി..
ദിവസവും പതിനായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന വലിയൊരു വായനാസമൂഹത്തിന് രൂപം കൊടുക്കാന്‍ മരിയന്‍പത്രത്തിന്റെ തനതായ സവിശേഷതകള്‍ വഴി സാധിച്ചിരിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ദൈവത്തിന്റെ വഴിനടത്തലിന്റെ മുമ്പില്‍ കൃതജ്ഞതയോടെ ഞങ്ങള്‍ ശിരസ് നമിക്കുന്നു.
മരിയന്‍ പത്രത്തോട് ഇതുവരെ നിങ്ങള്‍ ഓരോരുത്തരും കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും വ്യക്തിപരമായി നന്ദി. നിങ്ങളുടെ പ്രോത്സാഹനവും തിരുത്തലുകളും സ്‌നേഹബുദ്ധ്യാ ഉള്ള വിമര്‍ശനങ്ങളും ഉള്ളടക്കത്തെ കഴിയുംവിധത്തില്‍ കുറ്റമറ്റ രീതിയില്‍ കൊണ്ടുപോകാന്‍ ഞങ്ങളെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. രണ്ടുവര്‍ഷക്കാലം നല്കിയ എല്ലാവിധ പ്രോത്സാഹനങ്ങളും തുടര്‍ന്നും ഉണ്ടാവണമേയെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയുടെ ശക്തമായ കരങ്ങളിലേക്ക് മരിയന്‍ പത്രത്തെ ഒരിക്കല്‍ കൂടി സമര്‍പ്പിക്കുന്നു, വായനക്കാരെയും ചേര്‍ത്തുവയ്ക്കുന്നു. അമ്മ നമ്മള്‍ ഓരോരുത്തര്‍ക്കുംവേണ്ടി തുടര്‍ന്നും മാധ്യസ്ഥം യാചിക്കട്ടെ. മരിയന്‍ പത്രത്തിന്റെ എല്ലാ വായനക്കാര്‍ക്കും മംഗളവാര്‍ത്താതിരുനാളിന്റെ മംഗളങ്ങള്‍..
പ്രാര്‍ത്ഥനകളും സ്‌നേഹവുമായി.. മരിയന്‍പത്രം ടീം