ഇഡോനേഷ്യ: വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ തുടക്കദിനമായ ഇന്ന് ഓശാനഞായറാഴ്ച ക്രൈസ്തവവിശ്വാസികളെ നടുക്കിക്കൊണ്ട് ഇഡോനേഷ്യയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഇഡോനേഷ്യയിലെ മക്കാസാര്‍ നഗരത്തിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയാണ് ഇന്ന് പ്രാദേശികസമയം രാവിലെ 10 28 ന് ബോംബാക്രമണംം നടന്നത്.
ഒന്നോ രണ്ടോ പേരാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പത്തുപേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മോട്ടോര്‍ ബൈക്കില്‍ എത്തിയ അക്രമി ദേവാലയത്തിന് അകത്തേക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും സെക്യൂരിറ്റി തടയുകയായിരുന്നു.
ലോകത്തിലെ ഏററവും കൂടുതല്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയില്‍ തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ക്രൈസ്തവ ദേവാലയങ്ങളാണ്.