Sunday, July 13, 2025
spot_img
More

    സുവിശേഷപ്രഘോഷകര്‍ കര്‍ത്താവിന്റെ മുമ്പില്‍ തപസിരിക്കുന്നവരായിക്കണം: സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്

    ദൈവം എസെക്കിയേലിനെ വിളിച്ചിട്ട് ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനായിരിക്കണം എന്ന് പറഞ്ഞതിന് പുറമെ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു എന്റെ അധരങ്ങളില്‍ നിന്ന് വരുന്ന വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. കര്‍ത്താവ് പറഞ്ഞ ഒറ്റകാര്യം എന്റെ അധരങ്ങളില്‍ നിന്ന് വരുന്ന വാക്ക് കേട്ട് നീ അവരോട് പറയണം. പ്രിയപ്പെട്ടവരേ, സുവിശേഷപ്രഘോഷണവേദിയില്‍ എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമേയുള്ളൂ.സുവിശേഷം പങ്കുവയ്ക്കുന്ന ഒരോ വ്യക്തികളും കര്‍ത്താവിന്റെ മുമ്പില്‍ തപസിരിക്കണം, അഞ്ചു ംആറും മണിക്കൂറുകള്‍. ഈശോുടെ മുമ്പിലിരുന്നിട്ട് വചനം പങ്കുവയ്ക്കുമ്പോള്‍ നാം അത്ഭുതങ്ങള്‍ക്കുവേണ്ടി കരയേണ്ടതില്ല, അടയാളങ്ങള്‍ക്കുവേണ്ടി കരയേണ്ടതില്ല. ഞാന്‍ എങ്ങോട്ടുപോകും ആരെന്നെ വചനം പറയാന്‍ വിളിക്കും എന്ന് ആകുലപ്പെടേണ്ടതില്ല. എന്നെ ജീവിതം അക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.

    ഒരുപാടുപേര്‍ അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് ഈശോയിലേക്ക് കടന്നുവന്നിട്ടുണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ ഒരുപാട് പേര്‍ ഈശോയെ അറിഞ്ഞിട്ടുണ്ട്. കര്‍ത്താവിന്റെ സ്‌നേഹത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഒരുപടി കൂടി കടന്ന് ഒരു കാര്യം പറയട്ടെ കര്‍ത്താവുമായ ആഴമായ വ്യക്തിബന്ധത്തിലേക്ക് നയിക്കുക എന്നതാണ് ഏറെ പ്രധാനപ്പെട്ടകാര്യം.

    അതിന് വേണ്ടി എന്നാല്‍ പറ്റുന്നതെല്ലാം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സുവിശേഷപ്രഘോഷണ മേഖലയില്‍ ഞാന്‍ കണ്ടിട്ടുണ്ട്, വചനം പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് അടയാളങ്ങളും അത്ഭുതങ്ങളും സാക്ഷ്്യങ്ങളായി കടന്നുവരാറുള്ളത്. കര്‍്ത്താവിന്റെ മുമ്പില്‍ അഞ്ചും ആറും മണിക്കൂറുകള്‍ ഞാന്‍ ഇരുന്ന് സുവിശേഷപ്രഘോഷണത്തിന് വേണ്ടി ഒരുങ്ങിയിട്ടുണ്ട്. ഇതൊരിക്കലും അതിശയോക്തിയല്ല.

    അങ്ങനെ ഇരുന്ന് ഞാന്‍ പറഞ്ഞ വചനങ്ങളൊക്കെ കര്‍ത്താവ് ജനങ്ങളിലേക്കെത്തിച്ചിട്ടുണ്ട്. അടയാളങ്ങളും മാനസാന്തരങ്ങളും കൊടുത്തിട്ടുണ്ട്. അതിനായി ഓരോ ദിവസവും ഈശോയെന്നോട് പറയുന്നത് കൂടുതല്‍ കൂടുതല്‍ ത്യാഗങ്ങളിലേക്കായി ഇറങ്ങണമെന്നാണ്. എത്രമാത്രം കര്‍ത്താവി ലേക്ക് ഒരു വ്യക്തി ഇറങ്ങുക. ഇനി ഞാനല്ല എന്നില്‍ ക്രിസ്തുവാണ് എന്നത്രെ പൗലോസ്ശ്ലീഹാ പറഞ്ഞിരിക്കുന്നത്.

    ഈശോയെ ചങ്കില്‍ ചേര്‍ത്തുവച്ച് സ്‌നേഹിക്കാന്‍ ഓരോ സുവിശേഷപ്രഘോഷകനും സാധിക്കണം. അങ്ങനെ സ്‌നേഹിച്ചാല്‍, അവന്‍, അവള്‍ ചോദിക്കുന്ന എന്തും കര്‍ത്താവ് ജനങ്ങളുടെയിടയിലേക്ക് നല്കും. അതു ഞാന്‍ കണ്ടിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതിലേക്ക് മാത്രം പോകുവാനാണ് ഈ നാളുകളില്‍ പരിശുദ്ധാത്മാവ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    കര്‍ത്താവ് പറഞ്ഞത് കേട്ടുപറഞ്ഞ എസെക്കിയലിനോട് കര്‍ത്താവ് രണ്ടു കാര്യം ആവശ്യപ്പെട്ടു, 396 ദിവസം ഒരു വശം ചെരിഞ്ഞ് കിടക്കണം. ഇത് എളുപ്പമാണോ.. പക്ഷേ കര്‍ത്താവ് പറഞ്ഞു എനിക്ക് വേണ്ടി നീ അങ്ങനെ ചെയ്യണം. രണ്ടാമത്തെ കാര്യം നീ മുടിവെട്ടി നാലായിപകുത്ത് കാറ്റിലും തീയിലും ചുറ്റിലുമായി നീ പറത്തണം. ഇത് ഒരു സുവിശേഷ പ്രഘോഷകനോട് കര്‍ത്താവ് ആവശ്യപ്പെടുന്ന കാര്യമാണ്.

    നമ്മള്‍ മാത്രമറിയുന്ന നമ്മുടെ ജീവിതത്തിന്റെ ഇത്തരംപരിത്യാഗങ്ങള്‍ ഏറ്റെടുത്ത് സുവിശേഷവേലയ്ക്കിറങ്ങുന്നവരുടെയിടയില്‍ ഈശോ ജീവിക്കും. തന്നാലാവുന്ന വിധം അദ്ധ്വാനിച്ചുകൊണ്ട്, സ്വയം മറന്നുകൊണ്ട് സുവിശേഷവേലയ്ക്കിറങ്ങുക. കര്‍ത്താവിന്റെ മുമ്പില്‍ തപസിരിക്കുന്നവരായി മാറുക.

    മണി്ക്കൂറുകള്‍ തപസിരുന്ന് ജീവനും ജീവിതവും ചേര്‍ത്തുവയ്ക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ വേദനകളിലൂടെ ദൈവം അനേകര്‍ക്ക് കൃപ നല്കും. പരിത്യാഗത്തിന്റെയും പ്രാര്‍ത്ഥനകളുടെയും വലിയപടവുകള്‍ നമുക്കോരോരുത്തര്‍ക്കും കയറിച്ചെല്ലാം.
    ( ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നിന്ന്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!