ഝാന്‍സി: മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അന്‍ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രഭക്ത് സംഗതന്‍ സംഘടനാംഗങ്ങളാണ് ഇരുവരും.
മാര്‍ച്ച് 19 നാണ് സംഭവം. സന്യാസാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.