പരിശുദ്ധ അമ്മയോട് മാതൃസഹജമായ വാത്സല്യവും സ്‌നേഹവും ഭക്തിയും പുലര്‍ത്തിയിരുന്ന വിശുദ്ധയായിരുന്നു എവുപ്രാസ്യാമ്മ. വിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിച്ചിരുന്ന മനോഹരമായ പ്രാര്‍ത്ഥന നമുക്കും മാതാവിനോട് പ്രാര്‍ത്ഥിക്കാം.
പരലോക രാജസ്ത്രീയേ, എന്റെ സ്‌നേഹ അമ്മേ ദൈവാനുഗ്രഹങ്ങള്‍ പകുത്തുകൊടുക്കുവാന്‍ ചുമതലപ്പെട്ടവളേ, അങ്ങേ തിരുക്കുമാരനോട് ഒരുവാക്ക് ഉണര്‍ത്തിച്ചു ഞങ്ങളുടെ ആവശ്യങ്ങള്‍ അങ്ങ് നിറവേറ്റിത്തരണമേ.