Friday, December 27, 2024
spot_img
More

    ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് ലണ്ടന്‍ പോലീസ്

    ലണ്ടന്‍: ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ലണ്ടന്‍ പോലീസ് ഖേദം പ്രകടിപ്പിച്ചു. ഏപ്രില്‍ 11 ലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ക്രൈസ്റ്റ് കിംങ് ദേവാലയത്തില്‍ നേരിട്ടെത്തിയാണ് ഡിറ്റക്ടീവ് സൂപ്രണ്ടന്റ് ആന്‍ഡി വാഡെ വിശ്വാസികളോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്.

    ദു:ഖവെളളിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരാണെന്ന് പറഞ്ഞ അദ്ദേഹം പകര്‍ച്ചവ്യാധിയുടെ കാലത്ത് എല്ലാവരും സുരക്ഷിതരായി കഴിയേണ്ടതുണ്ടെന്ന മനസ്സിലാക്കിക്കൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതെന്ന്് അറിയിച്ചു.എങ്കിലും നിരവധി ആളുകളെ അന്ന് നടന്ന സംഭവങ്ങള്‍ നിരാശപ്പെടുത്തിയെന്ന് മനസ്സിലാക്കുന്നു. ഞങ്ങള്‍ ആ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു. നിങ്ങളെ സാധ്യമായ രീതിയില്‍ നല്ല വിധത്തില്‍ സംരക്ഷിക്കുക എന്നതു മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാല്‍ഹാം ക്രൈ്സ്റ്റ് ദ കിംങ് ദേവാലയത്തില്‍ ദു:ഖവെള്ളിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് പോലീസ് ഇടപെടലുണ്ടായത്.

    ഒന്നുകില്‍ വിശ്വാസികള്‍ പളളിയില്‍ നിന്ന് പുറത്തുപോകണം അല്ലെങ്കില്‍ പിഴയോ അറസ്‌റ്റോ നേരിടേണ്ടിവരും എന്നായിരുന്നു പോലീസിന്റെ താക്കീത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!