Tuesday, November 4, 2025
spot_img
More

    ദൈവത്തിലേക്ക് മടങ്ങിവരൂ, സമൃദ്ധിയുടെ പഴയ ദിനങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാം

    ജീവിതത്തില്‍ പല ഇടങ്ങളില്‍, പലപ്പോഴായി വഴിതെറ്റിപ്പോയിട്ടുള്ളവരാണ് നാം ഓരോരുത്തരും. പക്ഷേ ആ വീഴ്ചകളൊന്നും നമ്മുടെ ദൈവം ഗൗനിക്കുന്നതേയില്ല. ദൈവം ഒന്നേ ആവശ്യപ്പെടുന്നുള്ളൂ. മടങ്ങിവരിക.

    അതെ മടങ്ങിവരാന്‍ ആവശ്യപ്പെടുന്ന ദൈവമാണ് നമ്മുടേത്. പാപം ചെയ്‌തോ ഇല്ലയോ എന്നതല്ല അവിടുന്ന് പരിഗണിക്കുന്നത്. തിരികെ വരാന്‍ തയ്യാറാണോ എന്നതു മാത്രമാണ്. തിരികെ വരാന്‍ തയ്യാറാകുന്നത് പശ്ചാത്താപം ഉള്ളതുകൊണ്ടാണ്. നമ്മുടെ ഐശ്വര്യം ദൈവംപുന:സ്ഥാപിച്ചുതരും എന്നും വിശുദ്ധഗ്രന്ഥം പറയുന്നുണ്ട്. ഒരുകാലത്ത് നാം ഐശ്വര്യത്തിലും സമൃദ്ധിയിലുമായിരിക്കാം ജീവിച്ചിരുന്നത്.

    പക്ഷേ പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നുപോയതോടെ നമ്മുടെ ഐശ്വര്യവും സമൃദ്ധിയും നഷ്ടപ്പെട്ടുപോയിട്ടുണ്ടാവാം. ഇങ്ങനെ പലതരം വിഷമതകളുമായി കഴിയുന്നവര്‍ക്കെല്ലാം ആശ്വാസം നല്കുന്ന തിരുവചനമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

    കര്‍ത്താവേ ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് തിരിക്കണമേ. ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെയാക്കണമേ ( വിലാപങ്ങള്‍ 5:21)
    നമുക്ക് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം. നമ്മുടെ നഷ്ടപ്പെട്ടുപോയ നല്ല ദിനങ്ങളെ ദൈവം പഴയതു പോലെയാക്കുക തന്നെ ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!