കൊച്ചി: സീറോ മലബാര്‍ സഭ ഫാമിലി ലെയ്റ്റി ലൈഫ് കമ്മീഷനിലെ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നത് പ്രതിബദ്ധതയുടെ അല്മായ വ്യക്തിത്വമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. അഡ്വ.ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടമായത് നിസ്വാര്‍ത്ഥ സേവകനും പൊതുസമൂഹത്തിന് മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോമ ലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചിച്ചു. അ്ഡ്വ ജോസ് വിതയത്തിലിന്റെ വേര്‍പാട് സഭാസമൂഹത്തിന് വലിയ നഷ്ടമാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഊര്‍ജ്ജ്വസ്വലനായ അല്മായ നേതാവായിരുന്നു അഡ്വ. ജോസ് വിതയത്തില്‍ എന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
കോവിഡ് രോഗബാധിതനായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കൊയിരുന്നു അഡ്വ. ജോസ് വിതയത്തിലിന്റെ അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.