Tuesday, July 1, 2025
spot_img
More

    സൈന്‍ ലാംഗ്വേജിലൂടെ വചനവും മാര്‍പാപ്പയുടെ സന്ദേശവും ഇനി മുതല്‍ ലഭ്യം

    വത്തിക്കാന്‍ സിറ്റി: വചനത്തിന്റെ സൗഖ്യദായക ശക്തിയില്‍ നിന്ന് ഒരാളും ഒഴിവാകരുതെന്ന ലക്ഷ്യത്തോടെ ഇനി മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വചനസന്ദേശങ്ങള്‍ സൈന്‍ ലാംഗ്വേജിലും. അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് ഇപ്പോള്‍ മുതല്‍ വിശ്വാസികള്‍ക്കായി ഈ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ ഏപ്രില്‍ 19 ലെയും 14 ലെയും സന്ദേശങ്ങളാണ് സൈന്‍ ലാംഗ്വേജ് വഴി ലഭ്യമാകുന്നത്.

    എല്ലാവരും ദൈവവചനവും പാപ്പായുടെ സന്ദേശവും ശ്രവിക്കണം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ വെറോണിക്ക അമാറ്റ പറയുന്നു. പത്രോസിന്ഡറെ പിന്‍ഗാമിയുടെ വാക്കുകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. സിസ്റ്റര്‍ പറയുന്നു.

    സിസ്റ്റര്‍ക്ക് ശ്രവണശക്തിയുണ്ടെങ്കിലും ബധിരമാതാപിതാക്കളുടെ മകളായിട്ടായിരുന്നു ജനനം. കേള്‍വിത്തകരാറുള്ള ഒരു സഹോദരനുമുണ്ട്,

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!