വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ മെയ് 29 ന് ആഘോഷിക്കും. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തിരുനാള്‍ സെപ്തംബര്‍ 26 എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 2018 ഒക്ടോബര്‍ 12 ന് ആയിരുന്നു പോള്‍ ആറാമനെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയത്. 1978 ഓഗസ്റ്റ് ആറിനായിരുന്നു പോള്‍ ആറാമന്‍ ദിവംഗതനായത്.