ബെയ്ജിംങ്: ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന കോവിഡിനെതിരെ ആഗോള സഭ റോസറി മാരത്തോണ്‍ ആചരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ചൈനയില്ല. ലോകത്തിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലായാണ് മെയ് മാസം മുഴുവന്‍ ഓരോ ദിവസം എന്ന ക്രമത്തില്‍ റോസറി മാരത്തോണ്‍ നടത്തുന്നത്.
ചൈനയിലെ സേഷാന്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ഇതില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ തീര്‍ത്ഥാടനകേന്ദ്രം ഉള്‍പ്പെട്ടിട്ടില്ല. മെയ് 24 നാണ് ഇവിടെ മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത്. അന്നേ ദിവസം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.
ഷാങ്ഹായ് രൂപതാതിര്‍ത്തിയിലാണ് ഈ ദേവാലയം. ഇവിടെത്തെ ബിഷപ് താഡിയോ മാ ഡാക്വിന് 2012 മുതല്‍ വീട്ടുതടങ്കലിലാണ്.