ക്രിസ്തുരൂപത്തിന്റെ കൈകള്‍ മുറിച്ചു

റോഡെ ഐലന്റ്: റോഡെ ഐലന്റ് നാരങ്ങാന്‍സെറ്റ് സെന്റ് തോമസ് മൂര്‍ കത്തോലിക്കാ ദേവാലയത്തിലെ ക്രിസ്തുരൂപം ആക്രമിക്കപ്പെട്ടു. തിരുഹൃദയനാഥന്റെ രൂപമാണ് ആക്രമിക്കപ്പെട്ടത്. രൂപത്തിന്റെ കൈകളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.

മെയ് 8 നോ 9 നോ ആയിരിക്കാം സംഭവം എന്ന് വികാരി ഫാ. മാഴ്‌സല്‍ ടായിലോണ്‍ പറഞ്ഞു. അദ്ദേഹമാണ് ഇക്കാര്യം ആദ്യം കണ്ടത്. വിശ്വാസികള്‍ നടുക്കത്തിലാണ്. ആരാണ് ഇപ്രകാരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് അറിയില്ല. വൈദികന്‍ പ്രതികരിച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവരൂപങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയഭേദകമാണ് ഇത്തരം വാര്‍ത്തകള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates