സി ന്യൂസ് യൂറോപ്പ് പ്രതിനിധികളെ തിരഞ്ഞെടുത്തു

ലണ്ടന്‍: സത്യാനന്തര കാലഘട്ടത്തില്‍ സത്യം സത്യമായി അറിയിക്കുവാന്‍ ലോകമെമ്പാടുമുള്ള ഏതാനും പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന cnewslive.com എന്ന മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യൂറോപ്പ്യന്‍ പ്രതിനിധികളെ തിരഞ്ഞെടുത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജിബി ജോണ്‍,.തോമസ് സാജ്, മാത്യു ജോണ്‍, നിർമല വാളിപ്ലാക്കൽ ,ഷാജി ജോസഫ്, ബിജുമോന്‍ മൈക്കിള്‍, ബ്ര. സാല്‍വിന്‍ കണ്ണനായ്ക്കല്‍, ഡീക്കന്‍ സെബാസ്റ്റിയന്‍ തെങ്ങുംപള്ളില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിന്യൂസിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജിബി ജോണും വാര്‍ത്താസംബന്ധമായ ഉള്ളടക്കത്തിന്റെ ചുമതല ഷാജി ജോസഫും നിര്‍വഹിക്കും. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഓസ്ട്രിയ. ജർമനി ,സ്പെയിൻ തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നടക്കും.

മെയ് 22 ഇന്ത്യന്‍ സമയം വൈകുന്നേരം ആറു മണിക്ക് സിന്യൂസ് ലൈവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. അഭിവന്ദ്യ കർദിനാൾ ജോർജ് ആലഞ്ചേരിയും ശ്രീമതി ശൈലജ റ്റീച്ചറും ഉൾപ്പെടെ നിരവധി പ്രമുഖർ ഉത്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതായിരിക്കും. ഓൺലൈൻ പ്ലാറ്റഫോമിൽ നടക്കുന്ന ഈ പരിപാടി തൽക്ഷണം ഒരുലക്ഷം പേരിലേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാ ഭൂഖണ്ടങ്ങളിൽനിന്നുമുള്ള സിന്യൂസിന്റെ പ്രവർത്തകർ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates