ചൈനയില്‍ കത്തോലിക്കാ മെത്രാനെയും ഏഴു വൈദികരെയും അറസ്റ്റ് ചെയ്തു

ഹോങ്കോംഗ്: വടക്കന്‍ ചൈനയില്‍ കത്തോലിക്കാ മെത്രാനെയും ഏഴു വൈദികരെയും നിരവധി വൈദികവിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു. ഹെനാന്‍ പ്രവിശ്യയിലെ സിന്‍സിയാംഗ് രൂപത മെത്രാന്‍ ജോസഫ് സാംഗ് വെയ്‌സു(63) ആണ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായത്.വത്തിക്കാന്റെ അംഗീകാരമുള്ള മെത്രാനാണ് ഇദ്ദേഹം.
മതസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വൈദികരെയും വൈദികവിദ്യാര്‍ത്ഥികളെയും കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

സിന്‍സിയാംഗ് രൂപതയെ ചൈനീസ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല. 1936 ലാണ് സിന്‍സിയാംഗ് രൂപത സ്ഥാപിതമായത്. 1991 ലാണ് ജോസഫ് സാംഗ് വെയ്‌സു മെത്രാനായത്. എന്നാല്‍ ചൈനയുടെ അംഗീകാരമുള്ള ബിഷപസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ചര്‍ച്ച് ഇന്‍ ചൈനയും ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും ബിഷപ് ജോസഫിന്റെ നിയമനം അംഗീകരിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates