Friday, February 20, 2026
spot_img
More

    തിരുഹൃദയഭക്തിയില്‍ വളരാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം…

    ജൂൺ. ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട മാസം. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയില് വളരുന്നവര്ക്ക് പന്ത്രണ്ട് വാഗ്ദാനങ്ങള് ഈശോ  വി. മാർഗ്ഗരീത്താ മറിയത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. ആ വാഗ്ദാനങ്ങള് അറിയുന്നത് തിരുഹൃദയഭക്തിയില് വളരാന് നമുക്കേറെ സഹായകമാകും.

    1. അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ കൃപകൾ  ഞാൻ അവർക്കു നൽകും

    .2. അവരുടെ കുടുംബങ്ങളിൽ  സമാധാനം പുനഃ സ്ഥാപിക്കും .

    3. അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .

    4. അവരുടെ ജീവിതത്തിലും,  അവരുടെ മരണത്തിലും ഞാൻ അവരുടെ ഉറപ്പായ സങ്കേതമായിരിക്കും .

    5. അവരുടെ എല്ലാ ഉദ്യമങ്ങളിലും  സമൃദ്ധമായ അനുഗ്രഹങ്ങൾ ഞാൻ വർഷിക്കും

    .6. പാപികൾ എന്റെ ഹൃദയത്തിൽ  അളക്കാനാകാത്ത ഒരു കരുണയുടെ കടൽ കണ്ടെത്തും .

    7. മന്ദരായ ആത്മാക്കൾ  തീക്ഷ്ണതയുള്ളവരാകും . 

    8.തീക്ഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും .

    9. തിരുഹൃദയ ചിത്രം പ്രദർശിപ്പിച്ചു വണങ്ങുന്ന എല്ലാ സ്ഥലവും ഭവനങ്ങളുംഞാൻ ആശീർവദിക്കും .

    10. തിരുഹൃദയ ഭക്തരായ വൈദികർക്ക് ഏറ്റവും കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള കൃപ ഞാൻ നല്കും .

    11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ എഴുതപ്പെടും, അവ നീക്കപ്പെടുന്നതല്ല .

    12. എന്റെ ഹൃദയത്തിന്റെ അതിരറ്റ കരുണയിൽ ഞാൻ വാഗ്ദാനം ചെയ്യുന്നു, തുടർച്ചയായി ഒമ്പതു മാസാദ്യവെള്ളിയാഴ്ച എന്റെ ഹൃദയത്തിന്റെ സ്തുതിക്കായി മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ അത്യാവശ്യമായ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!