കൊച്ചി: മന്ത്രി ആന്റണി രാജു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും സന്ദര്‍ശിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് മന്ത്രി കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്.
വരാപ്പുഴ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയാണ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്. വരാപ്പുഴ അതിരൂപത വികാരി ജനറാല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ തുടങ്ങിയവരും പങ്കെടുത്തു.