ബെയ്ജിംങ്: ഷാംങ്ഹായ് രൂപതയ്ക്ക് നാലു പുതിയ വൈദികരെ ലഭിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു പൗരോഹിത്യാഭിഷേകച്ചടങ്ങുകള്‍ നടന്നത്.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ ബിഷപ് ജോസഫ് ഷെന്‍ മുഖ്യകാര്‍മ്മികനായിരുന്നു. വത്തിക്കാന്റെയും ചൈനയുടെയും അംഗീകാരമുള്ള മെത്രാനാണ് ഇദ്ദേഹം. ബിഷപ് തദ്ദേവൂസ് മാ ചടങ്ങില്‍ പങ്കെടുത്തില്ല. ചെനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ നി്ന്ന് രാജിവച്ച 2012 മുതല്‍ അദ്ദേഹം വീട്ടുതടങ്കലിലാണ്. പൊതുസമൂഹവുമായി ഇടപെടുവാന്‍ അദ്ദേഹത്തിന് അനുവാദം നല്കിയിട്ടില്ല. സിവില്‍- റിലീജിയസ് അധികാരികളും ചടങ്ങില്‍ പങ്കെടുത്തു.
കന്യാസ്ത്രീകളും വൈദികരും പങ്കെടുത്തിരുന്നുവെങ്കിലും വിശ്വാസികളുടെ പ്രാതിനിധ്യം വളരെ കുറവായിരുന്നു. അഞ്ചുഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണമാണ് നടക്കേണ്ടിയിരുന്നത്. എങ്കിലും അതില്‍ ഒരാളെ ഗവണ്‍മെന്റ് കഴിഞ്ഞദിവസം ചടങ്ങില്‍ നിന്ന് വിലക്കിയിരുന്നു. ലോക യുവജനദിനത്തില്‍ പങ്കെടുത്തു എന്നതാണ് ഇതിനുളള കാരണം.
താല്ക്കാലികമായ വിലക്കാണ് ഇതെന്നും അധികം വൈകാതെ പൗരോഹിത്യസ്വീകരണം നടന്നേക്കും എന്നും കത്തോലിക്കാവക്താക്കള്‍ പ്രതീക്ഷിക്കുന്നു.