അബുജ: നൈജീരിയായുടെ പേടിസ്വപ്‌നവും ക്രൈസ്തവരുടെ അന്തകരുമായ ബോക്കോ ഹറാം ഭീകരസംഘടനയുടെ തലവന്‍ അബൂബക്കര്‍ ഷെക്കോവ് ജീവനൊടുക്കിയതായി സംശയിക്കപ്പെടുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പുറത്തുവിട്ട ശബ്ദസന്ദേശത്തിലാണ് സ്വയം സ്‌ഫോടനം നടത്തി അബൂബക്കര്‍ ഷെക്കാവു ജീവനൊടുക്കിയതായിട്ടുള്ള വെളിപെടുത്തല്‍. ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലായിരുന്നു മരണം.
എന്നാല്‍ ഈ മരണത്തെക്കുറിച്ച് നൈജീരിയന്‍ ഭരണകൂടമോ ബോക്കോ ഹറാമോ സ്ഥിരീകരണം നല്കിയിട്ടില്ല.
ബോക്കോ ഹറാമിന്റെ തലപ്പത്തേക്ക് അബൂബക്കര്‍ എത്തിയതിനെ തുടര്‍ന്ന് മുപ്പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും 20 ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തുവെന്നാണ് ഏകദേശ കണക്ക്.. 2009 ലാണ് ബോക്കോ ഹാറാമിന്റെ നേതൃത്വം അബൂബക്കര്‍ ഏറ്റെടുത്തത്.