കൊച്ചി: രാജ്യത്തെ 18 വയസിന് മുകളിലുള്ള പൗരന്മാര്‍ക്കെല്ലാം കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സമയോചിതവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തെ കെസിബിസി അഭിനന്ദിക്കുന്നു. വാക്‌സിന്‍ വില കൊടുത്തു വാങ്ങേണ്ടിവരുന്നതിലൂടെ പാവപ്പെട്ടവര്‍ അവഗണിക്കപ്പെടുന്ന സാഹചര്യം നീതിക്കു നിരക്കുന്നതല്ല. സൗജന്യ വാക്‌സിന്‍ അത്തരമൊരു അവസ്ഥയ്ക്ക് കാരണമാകും.
സ്വകാര്യ ആശുപത്രികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും നിയന്ത്രിതമായ വിലയ്ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള സാധ്യത നിലനിര്‍ത്തുന്നതും സ്വാഗതാര്‍ഹമാണ്. ഇത് എല്ലാവര്‍ക്കും വാക്‌സിനേഷന് സാഹചര്യമൊരുക്കും. സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കര്‍മ്മപരിപാടികള്‍ക്ക് കേരളത്തിലെ കത്തോലിക്കാസഭയുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്നും കര്‍ദിനാള്‍ അറിയിച്ചു.