വരാപ്പുഴ: വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിന് കോവിഡ് 19 സ്ഥിരീകരിച്ചു. അതോടൊപ്പം മോണ്‍. മാത്യു ഇലഞ്ഞിമറ്റം, മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍, ഫാ. ലിനീഷ് എന്നിവരെയും കോവിഡ് ബാധിച്ചിട്ടുണ്ട്.
2016 ഒക്ടോബര്‍ 31 നാണ് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ വരാപ്പുഴ അതിരൂപതയുടെ ഇടയനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. അതേവര്‍ഷം ഡിസംബര്‍ 18 ന് സ്ഥാനാരോഹണവും നടന്നു.
ആര്‍ച്ച് ബിഷപ്പിനും മറ്റ് വൈദികര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.