വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് രാവിലെ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുത്തേക്കും. ബൈഡനും മാര്‍പാപ്പയും തമ്മിലുളള കൂടിക്കാഴ്ച ഇന്ന് നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുമായുളള ബൈഡന്റെ ആദ്യ കണ്ടുമുട്ടലാണ് ഇത്.
ബൈഡന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തേക്കും എന്നതിന് വത്തിക്കാന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടും ദിവ്യകാരുണ്യസ്വീകരണവുമാണ് ഇതിലെ സങ്കീര്‍ണ്ണപ്രശ്‌നം.
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസല്‍സിലെത്തിയ ബൈഡന്‍ അവിടെ നിന്നാണ് വത്തിക്കാനിലെത്തുന്നത്. നാളെ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനുമായി ജനീവയില്‍ നടക്കുന്ന ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
2015 ലായിരുന്നു മാര്‍പാപ്പയും ബൈഡനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്. ഫിലാഡല്‍ഫിയായില്‍ നടന്ന ലോകകുടുംബസമ്മേളനത്തില്‍ പങ്കെടുക്കാനായി മാര്‍പാപ്പ അമേരിക്കയില്‍ എത്തിയപ്പോഴായിരുന്നു അത്.