മണ്ടാലെ: മ്യാന്‍മറിലെ പട്ടാളം അറസ്റ്റ് ചെയ്ത ആറു കത്തോലിക്കാ വൈദികരെയും അല്മായ നേതാവിനെയും ഒടുവില്‍ വിട്ടയച്ചു. മണ്ടാലെ അതിരൂപത അറിയിച്ചതാണ് ഇക്കാര്യം.
രാത്രിയിലാണ് പട്ടാളം അസംപ്ഷന്‍ ദേവാലയത്തിന്റെ കോംപ്ലക്‌സും വൈദികരുടെ ഭവനവും റെയ്ഡ് ചെയ്തതും ഇടവക വൈദികനെയും അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ മറ്റ് വൈദികരെയും അറസ്റ്റ് ചെയ്തത്.
വൈദികരെ വിട്ടയച്ചുവെങ്കിലും ഇപ്പോഴും ഭീകരാന്തരീക്ഷം തന്നെയാണ് ഇവിടെയുള്ളതെന്ന് ഫാ. ജോ ദു അറിയിച്ചു. പട്ടാളക്കാരില്‍ ചിലര്‍ വൈദികരെ ബഹുമാനിക്കുന്നവരാണ്. വേറെ ചിലര്‍ നേരെ തിരിച്ചും. അത് വ്യക്തികളെ ആശ്രയിച്ചായിരിക്കും. അദ്ദേഹം വ്യക്തമാക്കി.