spot_imgspot_imgspot_imgspot_img

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കണമെന്ന് മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കും? നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി, നമുക്കാവശ്യമായവയ്ക്കുവേണ്ടി, നമുക്ക് പ്രിയപ്പെട്ടവര്‍ക്കുവേണ്ടി… നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കണം എന്നതാണ് പരിശുദ്ധ അമ്മ നമ്മോട് ആവശ്യപ്പെടുന്നത്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്. ഈ സന്ദേശത്തില്‍ മാതാവ് പറയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്. ദൈവപരിപാലനയ്ക്ക് നന്ദി പറയുക, അവിടുന്ന് തിരുമനസ്സാകുന്നത് നിനക്ക് ലഭിക്കട്ടെ. ലഭിക്കുന്നത് വിശ്വാസത്തോടെ സ്വീകരിക്കുക. എല്ലാത്തിനെയും പ്രതി പ്രാര്‍ത്ഥിക്കുക.

മാതാവ് നമ്മെ ഒരുപാട് കൃപകളാല്‍ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയും നമ്മില്‍ പ്രത്യാശ നിറയ്ക്കുകയുമാണ് ചെയ്യുന്നത്. പരിശുദ്ധ അമ്മയോട് ചേര്‍ന്നുനില്ക്കുകയും അമ്മ നല്കുന്ന പ്രത്യാശയില്‍ നിറയുകയും ചെയ്താല്‍ നമ്മള്‍ ഒരിക്കലും നിരാശരാകുകയില്ല. അതുകൊണ്ട് പരിശുദ്ധ അമ്മയുടെ വണക്കത്തിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന ശനിയാഴ്ചകളില്‍ നമുക്ക് അമ്മയോട് പ്രാര്‍ത്ഥിക്കാം. അമ്മയില്‍ ശരണപ്പെടാം.

അമ്മേ എന്റെ ജീവിതത്തിലെ എല്ലാത്തിനെയും പ്രതി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവതിരുമനസ്സനുസരിച്ച് എല്ലാം എനിക്ക് ലഭിക്കട്ടെ. ഒരിക്കലും ഞാന്‍ നിരാശനാകാതിരിക്കാന്‍ അമ്മയെന്നെ സഹായിക്കണമേ. ആമ്മേന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates