Thursday, February 12, 2026
spot_img
More

    കാനഡായില്‍ വീണ്ടും കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി

    കാനഡ: കാനഡായില്‍ വീണ്ടും കത്തോലിക്കാ ദേവാലയം കത്തി. അല്‍ബെര്‍ട്ടായിലെ, 114 വര്‍ഷം പഴക്കമുള്ള സെന്റ് ജീന്‍ ബാപ്റ്റിസ്റ്റ ദേവാലയത്തിലാണ് ഇന്നലെ രാവിലെ അഗ്നിബാധയുണ്ടായത്. കാനഡായില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആറു ദേവാലയങ്ങളിലാണ് അഗ്നിബാധയുണ്ടായത്.

    ക്രൈസ്തവവിരുദ്ധതയുടെ ഭാഗമായിട്ടാണ് ഈ അഗ്നിബാധകളോരോന്നും ഉണ്ടായിരിക്കുന്നത്. ചരിത്രപരമായ പ്രാധാന്യമുള്ള ദേവാലയങ്ങളാണ് ഓരോന്നും നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ഹൃദയഭേദകമാണ് ഇക്കാഴ്ച. എന്റെ ആത്മീയജീവിതത്തില്‍ നിര്‍ണ്ണായകപങ്കുവഹിച്ച ദേവാലയമായിരുന്നു ഇത്. എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിയുന്നതേയില്ല. ഒരു ഇടവകാംഗം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

    പ്രധാനമന്ത്രി ജസ്റ്റിന്‍ സംഭവത്തെ അപലപിച്ചു. ആരാധനാലയങ്ങള്‍ നശിപ്പിക്കുന്നത് ഒരിക്കലും സ്വീകാര്യമായ കാര്യമല്ല. അത് എന്തിന്റെ പേരിലായാലും ഇത് അവസാനിപ്പിച്ചേ തീരൂ. അദ്ദേഹം വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!