വിശ്വാസത്തിന്റെ കെടാവിളക്കുമായി ഭാരതമണ്ണിലേക്ക് വന്ന വിശുദ്ധ തോമാശ്ലീഹായെ പ്രത്യേകമായി ഓര്മ്മിക്കുന്ന സുദിനം. എന്റെ കര്ത്താവേ എന്റെ ദൈവമേ എന്ന അപ്പസ്തോലന്റെ പ്രാര്ത്ഥന നമ്മുടെ ഓരോരുത്തരുടെയും പ്രാര്ത്ഥനയായി എപ്പോഴും മുഴങ്ങേണ്ടതാണ്. അപ്പസ്തോലന് കൈമാറിയ ആ ദീപം നമുക്ക് കെടാതെ സൂക്ഷിക്കാം. വിശുദ്ധ തോമാശ്ലീഹായേ ഭാരതത്തിനും ഞങ്ങള് ഓരോരുത്തര്ക്കും വേണ്ടി പ്രത്യേകം പ്രാര്ത്ഥിക്കണമേ.