ലൂസി കളപ്പുരയുടെ ഹര്‍ജി 14 ലേക്ക് മാറ്റി

കൊച്ചി: പോലീസ് സംരക്ഷണം തേടി ലൂസികളപ്പുര നല്‍കിയ ഹര്‍ജി ഹൈക്കോടതി 14 ന് പരിഗണിക്കാന്‍ മാറ്റി. പുതിയ അഭിഭാഷകനെ നിയോഗിച്ച സാഹചര്യത്തില്‍ കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ലൂസി കളപ്പുരയുടെ ആവശ്യം കണക്കിലെടുത്താണ് ജസ്റ്റീസ് രാജ വിജയരാഘവന്‍ ഹര്‍ജി മാറ്റിയത്.

എഫ് സിസി സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചതിനാല്‍ ലൂസി കളപ്പുരയ്ക്ക് കോണ്‍വെന്റില്‍ താമസം തുടരാനാവില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍വെന്റിലെ താമസം സംബന്ധിച്ച ഹര്‍ജി മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണെന്നും കോടതിയിലെ അന്തിമതീര്‍പ്പുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും ലൂസി ആവശ്യപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates