പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അര്‍ബുദ ബാധിതനായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ ഐ എ ഐപ്പിന്റെയും കുഞ്ഞീട്ടിയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് ജനനം. 1972 ല്‍ ശെമ്മാശപ്പട്ടവും 1973 ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു. 2006 ഒക്ടോബര്‍ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു.
2010 നവംബര്‍ ഒന്നിന് പരുമല സെമിനാരിയില്‍ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി വാഴിക്കപ്പെട്ടു.