മുന്‍ ഡിസ്‌നി ചാനല്‍ സ്റ്റാര്‍ ഡേവിഡ് ഹെന്‍ റി പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ.് ഗ്വാഡലൂപ്പെ മാതാവിന്റെ ഓയില്‍ പെയ്ന്റിംങ് കണ്ടപ്പോള്‍ അത് നോക്കി സന്തോഷിക്കുന്ന രണ്ടുവയസുകാരി മകളുടെ വീഡിയോ ആണ് 32 കാരനായ ഡേവീഡ് പങ്കുവച്ചിരിക്കുന്നത്.
ഈ പടം ആരുടേതാണ് എന്ന് അപ്പന്‍ മകളോട് ചോദിക്കുമ്പോള്‍ ഗാഡ്വെലൂപ്പെ എന്ന് മകള്‍ കിളിക്കൊഞ്ചല്‍ പോലെ പറയുന്നത് വീഡിയോയില്‍ കാണാം.
കത്തോലിക്കാ വിശ്വാസികളാണ് ഡേവിഡിന്റെ കുടുംബം. തന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഇതിന് മുമ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മക്കളെ വിശ്വാസത്തില്‍ ചെറുപ്രായം മുതല്‌ക്കേ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അത്തരമൊരു ചിന്തയിലേക്ക് നയിക്കാന്‍ ഡേവിഡിന്റെ മാതൃക പ്രചോദനമാകട്ടെ.