spot_imgspot_imgspot_imgspot_img

സ്വര്‍ഗ്ഗരാജ്ഞിയായ മറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം

മഹത്വപൂര്‍ണ്ണയായ സ്വര്‍ഗ്ഗരാജ്ഞീ, മാലാഖമാരുടെ നാഥേ, പിശാചിന്റെ തല തകര്‍ക്കാനുള്ള ശക്തി അങ്ങേയ്ക്കുണ്ടല്ലോ. ദൈവത്തില്‍ നിന്ന് അതിനുള്ള കല്പനയും അങ്ങേയ്ക്കുണ്ടല്ലോ. ആകയാല്‍ അങ്ങയുടെ സ്വര്‍ഗ്ഗീയദൂതഗണങ്ങളെ ഞങ്ങളുടെ സഹായത്തിനായി അയ്ക്കണമേയെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. അവര്‍ അങ്ങയുടെ കല്പനയനുസരിച്ചും അങ്ങയുടെ ശക്തിയാലും നാരകീയശക്തികളെ പിന്തുടര്‍ന്ന് തോല്പിച്ച് നരകാഗ്നിയില്‍ തള്ളട്ടെ.

ദൈവത്തെപോലെ ആരുണ്ട്. മാലാഖമാരേ മുഖ്യദൂതന്മാരേ ഞങ്ങളെ കാത്തുരക്ഷിക്കണമേ. കരുണയുള്ള നല്ല അമ്മേ അങ്ങാണ് ഞങ്ങളുടെ സ്‌നേഹവും ഞങ്ങളുടെ പ്രത്യാശയും. ദൈവമാതാവേ അങ്ങയുടെ മാലാഖമാരെ അയച്ച് ദുഷ്ടാരൂപിയില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates