Tuesday, February 3, 2026
spot_img
More

    എത്യോപ്യയിലെ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രം ടിഗ്രെയ് വിമതര്‍ പിടിച്ചെടുത്തു

    അഡിസ് അബാബ: എത്യോപ്യയിലെ ഫെഡറല്‍ സര്‍ക്കാരുമായി പോരാടുന്ന ടിഗ്രെയ് വിമതര്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ പുണ്യസ്ഥലമായ ലാലിബെലാ പട്ടണം പിടിച്ചെടുത്തു. യുനെസ്ക്കോയുടെ ലോക പൈതൃക പദവിയുള്ള ലാലിബെലായില്‍ ഒറ്റക്കല്ല് തുരന്നു നിര്‍മ്മിച്ച 11 പള്ളികളാണുള്ളത്. 12,13 നൂറ്റാണ്ടുകളില്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടത്.

    വടക്കന്‍ പ്രവിശ്യയായ ടിഗ്രെയിലെ ടിപിഎല്‍എഫ് വിമതര്‍ ഇന്നലെ അയല്‍ പ്രവിശ്യയായ അംഹാരയിലുളള ഈ പട്ടണത്തില്‍ പ്രവേശിക്കുകയായിരുന്നു. പട്ടണവാസികള്‍ പലായനം ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!