തിരുവനന്തപുരം: ഈശോയുടെ പേരില്‍ കച്ചവടതാല്പര്യം മുന്‍നിര്‍ത്തി സിനിമ നിര്‍മ്മിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും ഈശോ ഈ ലോകത്തിലെ മഹനീയ നാമമാണെന്നും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി.
ജനതയുടെ ഹൃദയവികാരം മനസ്സിലാക്കി ഈ പേര് പിന്‍വലിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈശോയുടെ നാമം സിനിമയ്ക്കായി ഉപയോഗിക്കുന്നത് പിന്‍വലിക്കുക, ന്യൂനപക്ഷ അവകാശങ്ങളിലെ സെക്ഷന്‍ 9 കെ പൂര്‍ണ്ണമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.