വീട്ടുവളപ്പില്‍ ഇടമില്ല, വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ഹൈന്ദവ ആചാരപ്രകാരം പള്ളിയില്‍

കുട്ടനാട്: വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ക്രൈസ്തവ ദേവാലയത്തില്‍ ഹൈന്ദവ ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയില്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ ആചാരിയുടെ ഭാര്യ ഓമനയുടെ സംസ്‌കാരമാണ് രാമങ്കരി സെന്റ് ജോസഫ് പള്ളിയില്‍ നടത്തിയത്. രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്.

സംസ്‌കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലമില്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ പള്ളിയിലെ വികാരി ഫാ. വര്‍ഗീസ് മതിലകത്തെ വിവരംഅറിയിച്ചു. അദ്ദേഹം പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിക്കുകയും തുടര്‍ന്ന് പള്ളി സെമിത്തേരിയില്‍ ഹൈന്ദവആചാരപ്രകാരം ചടങ്ങുകള്‍ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേക സൗകര്യം നല്കുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates