നാം ദുഷ്ടരായതുകൊണ്ടല്ല ചിലര്‍ നമ്മോട് ദുഷ്ടത പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ദുരിതങ്ങള്‍ കടന്നുവരുന്നത്. നിഷ്‌ക്കളങ്കരായി ജീവിക്കുമ്പോഴും ദൈവഭയത്തില്‍ കഴിയുമ്പോഴും ദുഷ്ടശക്തി നമുക്കെതിരെ തലപൊക്കിയേക്കാം.
നമ്മോടുള്ള അസൂയ കൊണ്ട്, നമ്മുടെ വളര്‍ച്ച ഭയക്കുന്നതുകൊണ്ട് പല ഗൂഢതന്ത്രങ്ങളും നമുക്കെതിരെ അവര്‍ പ്രയോഗിച്ചേക്കാം. ആരില്‍ നിന്നെങ്കിലുമൊക്കെ ഭീഷണികള്‍ ഉയരുന്നുണ്ടെങ്കില്‍, ബിസിനസ് രംഗത്തോ, പ്രഫഷനല്‍ രംഗത്തെ അനാരോഗ്യകരമായ മത്സരം ആര്‍ക്കെങ്കിലും നമ്മോടുണ്ടെങ്കില്‍ നാം പ്രാര്‍ത്ഥിക്കേണ്ടതായ ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങള്‍ 64 :2 ല്‍ ചേര്‍ത്തിട്ടുണ്ട്.
ആ പ്രാര്‍ത്ഥന നമുക്ക് ഏറ്റുചൊല്ലി പ്രാര്‍തഥിക്കാം. ദുഷ്ടന്റെ ഗൂഢാലോചനകളില്‍ നിന്ന് രക്ഷ നേടാന്‍ നമുക്ക് അത് ഏറെ സഹായകമാകും.
ദുഷ്ടരുടെ ഗൂഢാലോചനകളില്‍ നിന്നും ദുഷ്‌കര്‍മ്മികളുടെ കുടിലതന്ത്രങ്ങളില്‍ നിന്നും എന്നെ മറയ്ക്കണമേ.