Tuesday, December 3, 2024
spot_img
More

    33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ ഒരുക്കം പൂർത്തിയാക്കിയവർക്കുള്ള നിർദ്ദേശങ്ങൾ


    വിമലഹൃദയപ്രതിഷ്ഠാ ഒരുക്കം പൂർത്തിയാക്കിയ

    എല്ലാവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്

    ✝️ പരിശുദ്ധ അമ്മയ്ക്ക് ഏറ്റം പ്രിയപ്പെട്ടവരെ , ഇന്ന് പ്രതിഷ്ഠാ ദിനമായതിനാൽ താഴെ നല്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.

    ✝️അയച്ചു തരുന്ന പ്രതിഷ്ഠാജപം PDF ഉപയോഗിച്ച് Print എടുക്കുകയോ സാധിക്കാത്തവർ വെളള പേപ്പറിൽ എഴുതിയെടുക്കുകയോ ചെയ്യുക. (താല്പര്യമുള്ളവർക്ക് പിന്നീട് lamination OR Frame ചെയ്യിക്കാവുന്നതാണ്)

    മരിയൻ പ്രതിഷ്ഠ ജപത്തിന്റെ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്ത് കോപ്പി എടുക്കാൻ താല്പര്യമുള്ളവർ വാട്‍സ്ആപ്പിൽ ബന്ധപ്പെടുക 0044 7809502804 BR.THOMAS SAJ ,MARIAN MINISTRY , 0091 8330086404 , BR. MARTIN NUNEZ, ROSARY CONFRATERNITY , VALLARPADAM )

    ✝️ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും നന്നായി ആത്മശോധന ചെയ്യുകയും അഗാതമായ മനസ്താപത്തോടെ ദൈവതിരുമുമ്പിൽ നേരിട്ട് പാപങ്ങളേറ്റു പറയുകയും ചെയ്യുക. മനസ്താപ്രകരണവും 51ാംസങ്കീർത്തനവുമെല്ലാം ചൊല്ലുക. സാധിക്കുന്നവർ മാത്രം ഉടനെ കുമ്പസാരിക്കുക, മറ്റുള്ളവർ എത്രയും പെട്ടന്ന് കുമ്പസാരിച്ചു കൊള്ളാമെന്ന് തീരുമാനിക്കുക.

    ✝️ എല്ലാവരും സാധിക്കുന്നതു പോലെ (നേരിട്ട് OR media ) വി.കുർബാനയിൽ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും( നേരിട്ട് OR അരൂപിയിൽ) ചെയ്യുക.വൈദീകനിൽ നിന്നും ആശീർവാദം വാങ്ങാൻ സാധിക്കുന്നത് (നേരിട്ട് or ഫോണിലൂടെ) ഏറെ നല്ലതാണ്.

    ✝️ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ദൈവാലയം,ചാപ്പൽ , സ്വന്തം ഭവനം എന്നിവിടങ്ങളിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനോ ചിത്രത്തിനോ മുന്നിൽ നിന്നുകൊണ്ട് പ്രതിഷ്ഠാജപം ചൊല്ലി പേരെഴുതി ഒപ്പിടുക .

    ✝️ പ്രതിഷ്ഠാ സമയത്ത് തന്നെ പൂർണ്ണദണ്ഢവിമോചനത്തിനായി മാർപാപ്പായുടെ നിയോഗങ്ങൾക്കായി വിശ്വാസപ്രമാണം , 1സ്വർഗ്ഗ,1നന്മ,1ത്രീത്വ ചൊല്ലുക.

    ✝️ വരും ദിവസങ്ങളിൽ മാതാവിനുള്ള കാഴ്ചയായി മിറാക്കുലസ് മെഡൽ, വെന്തീങ്ങാ, ജപമാല, യഥാർത്ഥമരിയഭക്തി , പ്രതിഷ്ഠാ ഒരുക്ക പുസ്തകം, ക്രിസ്താനുകരണം …. എതെങ്കിലുമൊന്ന് വാങ്ങി അമ്മയുടെ ബഹുമാനാർത്ഥം നേരിട്ടോ പള്ളി വഴിയോ വിതരണം ചെയ്യുമെന്ന് തീരുമാനമെടുക്കുക .

    ✝️ ഈ ദിവസങ്ങളിൽ ഗ്രൂപ്പിലുണ്ടായിരുന്നിട്ടും പ്രതിഷ്ഠയ്ക്കൊരുങ്ങാത്തവർക്കും മുടങ്ങിപ്പോയവർക്കും മരിയൻ സമ്പൂർണ്ണ സമർപ്പണത്തിനായി SEPTEMBER 5 നു തുടങ്ങുന്ന പരിശുദ്ധ ജപമാല സഖ്യത്തിൻ്റെ സമ്പൂർണ്ണ മരിയൻ സമർപ്പണ കൂട്ടായ്മ ഗ്രൂപ്പുകളിൽ ചേർന്ന് വിമലഹൃദയപ്രതിഷ്ഠ നടത്താവുന്നതാണ്.

    മരിയൻ പത്രത്തിൽ അതാതു ദിവസം പ്രാർത്ഥനകൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

    മുപ്പത്തിമൂന്നു ദിവസങ്ങളിലെ പ്രാർത്ഥനകൾ.http://marianpathram.com/vimala-hrudaya-prathishta/ ൽ എപ്പോഴും ലഭ്യമാണ്

    ✝️നമ്മുടെ കുടുംബത്തിലും സ്വന്തബന്ധത്തിലുമുള്ളവരെ എത്രയും വേഗം പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുക എന്ന സ്വർഗ്ഗീയ ദൗത്യത്തിനായി ഓരോരുത്തരും നിങ്ങളാലാവുന്നത് ചെയ്യുക.

    ✝️ NB :– ഗ്രൂപ്പിനെക്കുറിച്ചുള്ള മറ്റ് നിർദ്ദേശങ്ങളും മുന്നോട്ടുള്ള കാര്യങ്ങളും പിന്നീട് അറിയിക്കുന്നതാണ് . ഇതുവരെയുള്ള നിങ്ങളോരോരുത്തരുടെയും സഹകരണത്തിന് പത്യേകം നന്ദി .🙏🙏🙏

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!