കാബൂള്‍: കാബൂള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ കത്തോലിക്കാ കുടുംബത്തെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഫ്ഗാന് ക്രിസ്ത്യന്‍ അഭയാര്‍ത്ഥി ഏഷ് സാനിയുടെ അഭ്യര്‍ത്ഥന. ഇറ്റാലിയന്‍ ഭരണകൂടവും പരിശുദ്ധ സിംഹാസനവും എത്രയും പെട്ടെന്ന് ആ കുടുംബത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് രക്ഷിക്കണം.
ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ഞാന്‍ അഫ്ഗാനിസ്ഥാനില്‍ ഏറെ സഹിച്ച വ്യക്തിയാണ്. സഹനത്തിന്റെ ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം പറയുന്നു. 1990 ല്‍ താലിബാന് കൊലപ്പെടുത്തിയതാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കളെ. 2003 മുതല്‍ റോമില്‍ ജീവിക്കുകയാണ് ഇദ്ദേഹം. എന്റെ മാതാപിതാക്കളെ കൊന്നത് താലിബാനാണ്, എന്റെ മാതാപിതാക്കള്‍ താലിബാന്റെ ക്രൂരതകള്‍ ഒരുപാട് സഹിച്ചിട്ടുണ്ട്. 1997 ലാണ് ഇദ്ദേഹം അഫ്ഗാനിസ്ഥാന് വി്ട്ടത്. അന്ന് എട്ടുവയസായിരുന്നു പ്രായം. തങ്ങളുടെ ക്രിസ്ത്യന്‍ അസ്തിത്വം വെളിപെടുത്തിയാല് അഫ്ഗാനിസ്ഥാനില്‍ ജീവിക്കുക ദുഷ്ക്കരമാണെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ഏഷ് സാനി പറയുന്നു.
നിന്റെ അച്ഛനും നീയും എന്തുകൊണ്ടാണ് മോസ്ക്കില്‍ വരാത്തത് എന്നായിരുന്നു പഠിച്ചുകൊണ്ടിരുന്ന സമയത്ത് താന്‍ സഹപാഠികളില്‍ നിന്ന് കേട്ട ചോദ്യം എന്നും അദ്ദേഹം അനുസ്മരിക്കുന്നു. ആരും തങ്ങളുടെ ക്രിസ്ത്യന്‍ വ്യക്തിത്വം വെളിപെടുത്തുന്നില്ല. എല്ലാവരും അത് തുറന്നുപറയാന്‍ മടിക്കുന്നു, ഭയക്കുന്നു. അദ്ദേഹം പറയുന്നു.