Tuesday, November 4, 2025
spot_img
More

    മദര്‍ തെരേസ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന പ്രാര്‍ത്ഥന ഏതാണെന്ന് അറിയാമോ?

    വിശുദ്ധ മദര്‍ തെരേസയ്ക്ക് പരിശുദ്ധ അമ്മയോട് അഗാധമായ സ്‌നേഹവും ഭക്തിയുമുണ്ടായിരുന്നു. ദു:ഖം നിറഞ്ഞ വേളകളില്‍ പരിശുദ്ധ അമ്മയെ വിളിച്ച് അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവാനാണ് മദര്‍ തെരേസ ആഹ്വാനം ചെയ്തിരുന്നത്. താന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന പ്രാര്‍ത്ഥനയെക്കുറിച്ചും മദര്‍ തെരേസ വെളിപ്പെടുത്തിയിരുന്നു.

    ഈശോയുടെ അമ്മയായ മറിയമേ എപ്പോഴും എനിക്ക് അമ്മയായിരിക്കണമേ.

    ഈ പ്രാര്‍ത്ഥന ഒരിക്കലും തന്നെ കൈവെടിഞ്ഞിട്ടില്ല എന്നും മദര്‍ തെരേസ തുറന്നു സമ്മതിച്ചിട്ടുണ്ട്.
    വളരെ ഹ്രസ്വമായ ഈ പ്രാര്‍ത്ഥന നമുക്കും ഏറ്റുചൊല്ലാം. ജീവിതത്തിലെ തിരക്കുപിടിച്ച മുഹൂര്‍ത്തങ്ങളില്‍ ഹൃദയത്തിലെ നെടുവീര്‍പ്പായി ഈ പ്രാര്‍ത്ഥന മുഴങ്ങട്ടെ. പരിശുദ്ധ അമ്മ നമ്മെ കൈപിടിക്കുകയും നമ്മെ വഴി നടത്തുകയും ചെയ്യും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!