Wednesday, September 3, 2025
spot_img
More

    കമ്മ്യൂണിസത്തിനെതിരെ പ്രസംഗിച്ച വൈദികന് ബുള്ളറ്റ് കത്ത്, വധഭീഷണി, സൈബര്‍ അറ്റാക്ക്

    പെറു: കമ്മ്യൂണിസത്തെയും ഭീകവാദത്തെയും തുടര്‍ച്ചയായി വിമര്‍ശിക്കുന്ന വൈദികന് നിരന്തരമായി വധഭീഷണിയും സൈബര്‍ അറ്റാക്കും ഏറ്റവുമൊടുവിലായി ബുള്ളറ്റ് നിറച്ച കത്തും. പെറുവിലെ ഫാ. ഒമര്‍ സാന്‍ഞ്ചെസ് പോര്‍ട്ടിലോയ്ക്കാണ് വധഭീഷണി.

    മെയ് മാസം മുതല്‍ ഇത് മൂന്നാം തവണയാണ് ബുള്ളറ്റ് നിറച്ച കത്ത് തന്നെ തേടിവന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആദ്യമായാണ് ഈവിഷയത്തെക്കുറിച്ച് താന്‍ പോസ്റ്റിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വൈദികന്റെ ഡെബിറ്റ് കാര്‍ഡ് മോഷണം പോയിട്ടുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയായില്‍ ഇദ്ദേഹത്തിനെതിരെ സൈബര്‍ അറ്റാക്കും നടക്കുന്നുണ്ട്.

    ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്കറിയില്ല.. ആരായാലും അവരുടെ ആത്മാവിന് സമാധാനം ഉണ്ടാകാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കാരെങ്കിലും ശത്രുക്കളുളളതായി ഞാന്‍ കരുതുന്നില്ല. പേടിയോ? ഇല്ല ഒരിക്കലുമില്ല. അവര്‍ക്കെന്നെ നിശ്ശബ്ദനാക്കാന്‍ കഴിയുമോ. ഒരിക്കലുമില്ല. ഞാനെപ്പോഴും സംസാരിക്കുക തന്നെ ചെയ്യും. ഭീകരവാദം.. കമ്മ്യൂണിസം.. അദ്ദേഹം പറയുന്നു.

    കമ്മ്യൂണിസം സഭയുടെ ശത്രുവാണെന്നാണ് അദ്ദേഹം നിരവധി തവണ ദേവാലയത്തിലെ പ്രസംഗങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഓരോ വചനസന്ദേശത്തിലും താന്‍ ഇതേക്കുറിച്ച് സംസാരിക്കുമെന്നും അച്ചന്‍ വ്യക്തമാക്കുന്നു. താന്‍ ദൈവത്തിലാണ് ശരണം വച്ചിരിക്കുന്നതെന്നും അച്ചന്‍ പറയുന്നു. പരിശുദ്ധ മറിയം, വിശുദ്ധ ലോറന്‍സ്, വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ..എല്ലാവരോടും താന്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!