Sunday, January 4, 2026
spot_img
More

    ബൈബിള്‍ പരമ്പര ചോസണ്‍ 90 ഭാഷകളിലേക്ക് കൂടി

    ജനപ്രിയ ബൈബിള്‍ പരമ്പരയായ ചോസണ്‍ 90 ഭാഷകളിലേക്ക് കൂടി. 2019 ലാണ് ചോസണ്‍ ആരംഭിച്ചത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ 25 കോടി ആളുകളിലേക്കാണ് പരമ്പര എത്തിയത്. നൂറു കോടി ജനങ്ങളിലേക്ക് പരമ്പരയെ എത്തിക്കുകയാണ് ലക്ഷ്യമെന്നും യേശുവരുന്നതുവരെ തങ്ങള്‍ പരമ്പര അവസാനിപ്പിക്കുകയില്ല എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഈസ്റ്ററിലാണ് രണ്ടാം സീസണ്‍ ആരംഭിച്ചത്.

    മൂന്നാം സീസണിന്റെ നിര്‍മ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണം നടന്നുകൊണ്ടിരിക്കുകയാണ്. ആവേശപൂര്‍വ്വമാണ് ആളുകള്‍ ഇതിനോട് സഹകരിക്കുന്നത്. മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളില്‍ സബ് ടൈറ്റില്‍ വഴിയായി ചോസണ്‍ ലഭ്യമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!