നാദിര്‍ഷായുടെ സിനിമയ്ക്ക് ഈശോ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍

കൊച്ചി: നാദിര്‍ഷാ സംവിധാനം ചെയ്ത വിവാദമായ സിനിമയ്ക്ക് ഈശോ എന്ന പേര് നല്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍. സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് പേരു രജിസ്ട്രര്‍ ചെയ്യണമെന്ന ചട്ടം ലംഘിച്ചു, നിര്‍മ്മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഈശോ എന്ന പേര് ചിത്രത്തിന് നല്കാന്‍ കഴിയില്ലെന്ന നിലപാട് ഫിലിം ചേംബര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒടിടി റീലിസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തുന്നതിന്റെ പേരില്‍ ഈശോ സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates