Friday, March 13, 2026
spot_img
More

    “ഈശോ”യുടെ പരാജയവും പ്രാര്‍ത്ഥനയുടെ വിജയവും

    ഈശോ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും താല്ക്കാലികമായിട്ടെങ്കിലും പരിസമാപ്തിയായി. ഈശോ എന്ന ടൈറ്റില്‍ സിനിമയ്ക്ക് നല്കാന്‍ കഴിയില്ലെന്ന ഫിലിം ചേംബറിന്റെ തീരുമാനമാണ് ഇത്തരമൊരു ശാന്തതയ്ക്ക് വഴിയൊരുക്കിയത്.

    എന്നാല്‍ എന്തുകൊണ്ടാണ് ഫിലിം ചേംബര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് ചിന്തിക്കേണ്ടതല്ലേ? ചിത്രീകരണത്തിന് മുമ്പ് ടൈറ്റില്‍ രജിസ്ട്രര്‍ ചെയ്തില്ല എന്നതോ നിര്‍മ്മാതാവ് അംഗത്വം പുതുക്കിയില്ല എന്നതോ വെറും സാങ്കേതികകാരണങ്ങള്‍ മാത്രമല്ലേ. അതിനപ്പുറം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചതിന് കാരണമായിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ക്രിസ്തുസ്‌നേഹികളും സഭാസ്‌നേഹികളുമായ സാധാരണക്കാരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളല്ലേ?

    തീര്‍ച്ചയായും അങ്ങനെയൊരു നിഗമനത്തിലെത്താന്‍ കഴിയും. വിവിധ മാധ്യമങ്ങളും സഭാവിരുദ്ധരും സഭയുടെ ഭാഗമായി നില്ക്കുന്നവരിലെ ചില ബുദ്ധിജീവികളും ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈശോ എന്ന ടൈറ്റിലിനെ അനുകൂലിച്ചപ്പോള്‍, ഈശോ എന്നല്ല അതിനപ്പുറമുള്ള പേരു നല്കിയാലും തങ്ങളുടെ വിശ്വാസത്തെ അത് ദോഷകരമായി ബാധിക്കില്ല എന്ന് അവകാശപ്പെട്ടപ്പോള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് അത് അങ്ങനെ വി്ട്ടുകൊടുക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല.

    തങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതും തങ്ങളുടെ ക്രിസ്തുവിനെ അവഹേളിക്കുന്നതുമായ അത്തരമൊരു നടപടിയെ അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എതിര്‍ത്തുതോല്പിക്കാന്‍ തക്ക ശക്തരല്ലാത്ത അവര്‍ പ്രാര്‍ത്ഥിച്ചു, പ്രാര്‍ത്ഥനയില്‍ അഭയം തേടി, കണ്ണീരോടെ പ്രാര്‍ത്ഥിച്ചു തങ്ങളുടെ സ്വന്തമായ ഈശോയെ കേവലം ഒരു സിനിമാ പോസ്റ്ററില്‍ ഒതുക്കരുതേയെന്ന്..

    അതിന് പുറമെ സോഷ്യല്‍മീഡിയായിലൂടെ ഒരു സംഘം ചെറുപ്പക്കാരും ഈ സിനിമയ്‌ക്കെതിരെ ശക്തമായി പോരാടുന്നുണ്ടായിരുന്നു. അവര്‍ക്ക പോരാടാനുളള ശക്തിലഭിച്ചതും സാധാരണക്കാരായ ഈ പാവം പിടിച്ച മനുഷ്യരുടെ പ്രാര്‍ത്ഥന വഴിയായിരുന്നു. അങ്ങനെ അനേകരുടെ പ്രാര്‍ത്ഥനയ്ക്കുത്തരമായിട്ടാണ് ഈശോ എന്ന ടൈറ്റിലിന് അനുവാദം നിഷേധിക്കപ്പെട്ടത്. ഇത് സത്യദൈവമായ ഈശോയുടെ വിജയമാണ്, പ്രാര്‍ത്ഥനയുടെ വിജയമാണ്.ഈശോ സിനിമയുടെ പരാജയവും.

    ക്രൈസ്തവവിശ്വാസത്തെ അപമാനിക്കാനും അവഹേളിക്കാനും ശ്രമിക്കുന്നവര്‍ക്കെല്ലാം ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. പ്രാര്‍ത്ഥനയും കൂട്ടായ്മയുമാണ് ക്രൈസ്തവരുടെ ശക്തിയെന്ന്.അതിന് മുമ്പില്‍ അവരെ പരാജയപ്പെടുത്താനാവില്ലെന്ന്.

    തുടര്‍ന്നും ക്രൈസ്തവവിരുദ്ധമായ നിലപാടുകളുമായി , പേരുകളുമായി പല കലാരൂപങ്ങളും കടന്നുവന്നേക്കാം. അപ്പോഴും ക്രൈസ്തവര്‍ അവരെയും അവയെയും നേരിടുന്നത്കായികമായിട്ടോ വെല്ലുവിളിച്ചോ അല്ല മറിച്ച പ്രാര്‍ത്ഥനയിലൂടെയായിരിക്കും. പ്രതികരണങ്ങള്‍ രേഖപ്പെടുത്താന്‍ മടിയില്ലാതെയായിരിക്കും.

    പുതിയൊരു ഊര്‍ജ്ജവും ശക്തിയുമാണ് ഈശോയുടെ ഈ വിജയത്തിലൂടെ ക്രൈസ്തവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇനിയും നമുക്ക് ക്രിസ്തീയമായി പ്രതികരിക്കാം..പ്രാവുകളെപോലെ നിഷ്‌ക്കളങ്കരും സര്‍പ്പങ്ങളെ പോലെ വിവേകികളുമായിരിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!