സ്‌പെയ്ന്‍: കത്തോലിക്കരുടെയും രാഷ്ട്രീയ നേതാക്കളുടെയും രാജ്യാന്തര സമ്മേളനം നാളെ സമാപിക്കും. പ്രതിസന്ധിയിലാണ്ട ഒരു ലോകത്തില്‍ സമാഗമത്തിന്റെയും പൗരസൗഹൃദത്തിന്റെയും സംസ്‌കാരികസംഗമം എന്ന വിഷയത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പരോളിന്‍ പ്രസംഗിക്കും.
നമ്മുടെ ജനത്തിന്റെ സേവനത്തിനുള്ള രാഷ്ട്രീയജീവിതത്തില്‍ ഒരു സാംസ്‌കാരികസമാഗമം എന്നതാണ് ഈ സമ്മേളനത്തിന്റെ വിഷയം. മാഡ്രിഡ് അതിരൂപതയുടെയും കത്തോലിക്കാ നേതാക്കളുടെ വിദ്യാപീഠത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. വെളളിയാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്.