ബെയ്ജിംങ്: പ്രാര്‍ത്ഥനയോടും ദൈവത്തോടും മുഖം തിരിച്ചുനില്ക്കുന്ന ചൈനീസ് ഭരണകൂടം രാജ്യത്തെക്രൈസ്തവര്‍ക്ക് നല്കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം കേട്ടാല്‍ ആരായാലും അമ്പരക്കും. ജപ്പാന്‍ അധിനിവേശകാലത്ത് കൊല്ലപ്പെടുകയും മരണമടയുകയും ചെയ്ത ചൈനയിലെ പട്ടാളക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ക്രൈസ്തവര്‍ക്ക് നല്കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം. ഇതിന് വിസമ്മതം ആരെങ്കിലും രേഖപ്പെടുത്തുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്. ബിറ്റര്‍ വിന്റര്‍ മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രൊട്ടസ്റ്റന്റ് ത്രീ സെല്‍ഫ് ചര്‍ച്ചുകള്‍ക്കാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്.
മതപരമായ പീഡനങ്ങള്‍ ചൈനയില്‍ അതിന്റെ ഏറ്റവും രൂക്ഷതയിലാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓപ്പണ്‍ ഡോര്‍സ് യുഎസ്എ യുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 60 രാജ്യങ്ങളില്‍ മതപീഡനം നടക്കുന്നു. ചൈനയിലെ 97 മില്യന്‍ ആളുകള്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാണ്. ് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവരെക്കുറിച്ച് കൃത്യമായി വിവരം അറിയാന്‍ ക്്യാമറ ഘടിപ്പിച്ച് നിരീക്ഷണം നടത്തുക പോലും ചെയ്യുന്നുണ്ട് ചൈന.