കോട്ടയം: ഗതാഗതമന്ത്രിയുടെ നിലപാട് വേദനാജനകമാണെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജ്ജന സമിതി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെക്കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു സംയുക്ത ക്രൈസ്തവ മദ്യവര്‍ജ്ജന സമിതി. മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അടുത്തമാസം ഒന്നിന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുളളവര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വില്‍പ്പനശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ കോടതിയെ സമീപിക്കും. സമിതി വ്യക്തമാക്കി.