ഞാനൊരു ക്രിസ്ത്യാനിയായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍

തിന്മ നിറഞ്ഞാടുമ്പോള്‍ ദൈവചൈതന്യമുള്ള ക്രിസ്ത്യാനി എണീറ്റ് ദൈവശബ്ദമാകണം. അതിനാണ് കര്‍ത്താവ് അവനെ അവിടെ നിര്‍ത്തിയിരിക്കുന്നത്. അതിനാണ് കര്‍ത്താവ് അവനെ ആ തിന്മ കാണിച്ചിരിക്കുന്നത്.

ഇന്ന് സോഷ്യല്‍ മീഡിയായില്‍ ഒരുപാട് പേര്‍ ഇങ്ങനെ ഉണര്‍ന്ന് എണീറ്റ് തിന്മയ്‌ക്കെതിരെ ശബ്ദിച്ചുകൊണ്ടാണിരിക്കുന്നത്. ഒരാള്‍ എണീറ്റ് പ്രതികരിക്കുമ്പോള്‍ മറ്റനേകം പേര്‍ക്ക് അതിനോട് ചേര്‍ന്ന് പ്രതികരിക്കാന്‍ കഴിയുന്നു. വിശ്വാസത്തെ പ്രതിരോധിക്കാനും സഭയ്ക്കുവേണ്ടി ശബ്ദിക്കാനും സാധിക്കുന്നു. ഒരാള്‍ അങ്ങനെ ഉണര്‍ന്നില്ലെങ്കില്‍, എഴുതിയില്ലെങ്കില്‍, പ്രസംഗിച്ചില്ലെങ്കില്‍ മറ്റനേകം പേര്‍ നിഷ്‌ക്രിയരായി മാറും.

അതില്‍ നിന്ന് ശക്തി പ്രാപിച്ച് അനേകര്‍ തിന്മയ്‌ക്കെതിരെ പ്രതികരിച്ചു. ഒരാള്‍ ഉണരുമ്പോള്‍ കൂടെ ഒരു ജനം ഉണരും. ഞാന്‍ ഉണര്‍ന്നാല്‍ ദേശം ഉണരും. ക്രൈസ്തവര്‍ ഒരിക്കലും തിന്മയുടെ മുമ്പില്‍ നിശ്ശബ്ദരായിരിക്കരുത്. അവര്‍ വായ് തുറക്കണം, പ്രതികരിക്കണം. തിന്മയെ തിന്മയെന്ന് പറയണം.

സോഷ്യല്‍മീഡിയായില്‍ തിന്മയെക്കുറിച്ച് എഴുതണം. ക്രിസ്തീയ ശുശ്രൂഷകളെ കുറിച്ച് അറിവില്ലാത്തവരാണ് ക്രൈസ്തവപുരോഹിതരും മറ്റും സാമൂഹികവിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ പരിദേവനം ഉണര്‍ത്തുന്നത്. ക്രിസ്തീയ ശുശ്രൂഷകളെക്കുറിച്ച് നമുക്ക് പരിജ്ഞാനം ഉണ്ടായിരിക്കണം. ചുറ്റും അന്ധകാരം കട്ടപിടിക്കുമ്പോള്‍ അന്ധകാരത്തിന് നടുവില്‍ ദൈവസ്വരമാകുക. ഇതാണ് ക്രിസ്തീയശുശ്രൂഷ. ഇതിനാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത്. ഞാനൊരു വചനപ്രഘോഷകനാകുന്നതിന് മുമ്പ് ഒരു ക്രിസ്ത്യാനിയായിരുന്നു. അടിസ്ഥാന യോഗ്യത ഞാന്‍ ക്രിസ്ത്യാനിയാണ് എന്നതാണ്.

ഞാനൊരു ക്രിസ്ത്യാനിയായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്. ക്രിസ്ത്യാനിയായതിന് ശേഷമാണ് വചനപ്രഘോഷകനായത്. വചനപ്രഘോഷണത്തിന്റെ ചൈതന്യം തന്നെ ഇതാണ്. ദൈവസ്വരമാകുക ആരും ഇതേക്കുറിച്ച് വേവലാതിപ്പെടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യേണ്ടതില്ല. തിന്മ കട്ടപിടിക്കുമ്പോഴും നിശ്ശബ്ദതപാലിക്കുമ്പോള്‍ വചനപ്രഘോഷകന്‍ തന്റെ കടമ വിസ്മരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നാം ശബ്ദിക്കണം, പ്രതികരിക്കണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates