നിതാന്ത ജാഗ്രത സ്വാതന്ത്ര്യത്തിന്റെ വിലയാണ്. ഈ അടുത്ത ദിവസങ്ങളില്‍ വൈറലായ ഒരു പോസ്റ്റ് ഞാന്‍ വായിക്കുകയുണ്ടായി. അതിലെ കഥ ഇങ്ങനെയാണ്. ഒരു ആടിനെ അറവുകാരന്‍ അറക്കാന്‍ കൊണ്ടുപോവുകയാണ്. ആരോഗ്യമുള്ള ഒരു നായ് അത് നോക്കിനില്ക്കുകയാണ്. ആ നായോട് ആട് ചോദിക്കുകയാണ് അല്ലയോ സുഹൃത്തേ നീയിത് കാണുന്നില്ലേ എന്നെ അറക്കാന്‍ വേണ്ടി കൊണ്ടുപോകുന്നത് നീ കാണുന്നില്ലേ. എന്നിട്ടും നീയെന്തിനാണ് നിശ്ശബ്ദത പാലിക്കുന്നത്. നീയൊന്ന് കുരയ്ക്കുകയെങ്കിലും ചെയ്താല്‍ ചിലപ്പോള്‍ ഞാന്‍ രക്ഷപ്പെടുകയില്ലേ.
അപ്പോള്‍ നായ് പറഞ്ഞ മറുപടി ഇതായിരുന്നു. ഞാന്‍ നേരത്തെ നീ പറഞ്ഞതുപോലെ കുരയ്ക്കുമായിരുന്നു. ഇപ്പോള്‍ ഞാന്‍ കുരയ്ക്കാതെയായി, പക്ഷേ ഇപ്പോള്‍ ഈ അറവുകാരന്‍ എനിക്ക് ഓരോ എ്ല്ലിന്‍ കഷ്ണങ്ങള്‍ ഇട്ടുതരുന്നുണ്ട്. അതുകൊണ്ട് അതു തിന്ന് ഞാന്‍ മിണ്ടാതിരിക്കുന്നു. എനിക്കിപ്പോ വാലാട്ടാനേ അറിയൂ. ഈ കഥ നമുക്കും ബാധകമാണ്.നമുക്കു ചുറ്റുമുള്ള മുഖ്യധാരാമാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരില്‍ ചിലരും ഈ കഥയിലെ പോലെ എല്ലിന്‍കഷ്ണങ്ങള്‍ക്കുവേണ്ടി നിശ്ശബ്ദത പാലിക്കുന്നവരാണ്. ഈ സമൂഹത്തില്‍ അനീതി അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അവരുടെ പക്ഷം ചേരാന്‍ ആരുമില്ല. മറിച്ച് അറവുകാര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ഒത്താശ ചെയ്യുന്നു. ആ നായയുടെ ദുര്‍ഗതിയാണ് പലര്‍ക്കും സംഭവിച്ചിരിക്കുന്നത്,
ആരാണോ ഉറങ്ങുന്നത് അവര്‍ക്ക് നഷ്ടം. എന്ന് മയക്കത്തിലേക്ക് പോകുന്നുവോ അന്ന് നമുക്ക് നാശമുണ്ടാകും,ഇന്ന് സോഷ്യല്‍ മീഡിയായില്‍ ഉണര്‍ന്നിരിക്കുന്ന സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും വേണ്ടി ശബ്ദി്ക്കുന്നവര്‍ ധാരാളം പേരുണ്ട്. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകണം. ചെറിയ ചലനം പോലും അറിയാതെ പോകരുത്. പ്രതികരിക്കണം,പ്രതിരോധിക്കണം. അനീതിക്കെതിരെ ശബ്ദിക്കണം, കരം കോര്‍ക്കണം. ഉണര്‍ന്ന് ജാഗ്രതയോടെയിരിക്കാം.
ക്രൈസ്തവരും ഹിന്ദുവിശ്വാസികളും തമ്മിലുള്ള ഐക്യം തകര്‍ക്കാനും കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും തമ്മില്‍ ഭിന്നത ഉണ്ടാക്കാനുമുള്ള ചില ശ്രമങ്ങള്‍ ഈയിടെയായി അരങ്ങേറുന്നുണ്ട്. ഉണര്‍ന്നിരുന്നില്ലെങ്കില്‍ മറ്റ് ചിലരുടെ ചടുല നീക്കങ്ങള്‍ വഴി സഹോദരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാകും. ജാഗ്രത പാലിക്കുക.