Sunday, March 16, 2025
spot_img

‘എന്നില്‍ കത്തി പടരണമേ…’ പരിശുദ്ധാത്മാവിനെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന മനോഹരമായ ഗാനം

സ്‌നേഹവും ശക്തിയും അഭിഷേകവുമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാഭിഷേകമാണ് ഒരു ക്രൈസ്തവന്റെ സമ്പത്ത്. ആത്മീയജീവിതത്തിലെ വിവിധ പ്രതിസന്ധികളെ നേരിടാന്‍ നമുക്ക് കരുത്തു ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. ഈ പരിശുദ്ധാത്മാവിനെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മനോഹരമായ ഗാനമാണ് എന്നില്‍ കത്തി പടരണമേ . ഒരു ഗാനമെന്നതിനെക്കാളപ്പുറം ഇതൊരു പ്രാര്‍ത്ഥനയാണ്. പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന. അഗ്നിജ്വാലയായും സ്‌നേഹാഗ്നി ജ്വാലയായും ജീവിതത്തിലേക്ക് വരണമേയെന്ന പ്രാര്‍ത്ഥന.

നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ലിസി സന്തോഷിന്റേതാണ് വരികളും ഈണവും. തോമസ് ജെയിംസാണ് ഗായകന്‍. ഓര്‍ക്കസ്‌ട്രേഷന്‍ ഫ്രാന്‍സിസ് ഡിസൂസ.

വരികളില്‍ നിറയുന്ന അഭിഷേകം ശ്രോതാക്കളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവിന്റെസാന്നിധ്യം നിറയ്ക്കുകയും അങ്ങനെ പുതിയൊരു ആത്മാഭിഷേകത്തിലേക്ക് നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുകയും ചെയ്യും.

ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു:

https://youtu.be/JLTn-pZO3IU

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!