ദൈവത്തിന് ആദിമമനുഷ്യനെ പാപം ചെയ്യുന്നതില്‍ നിന്ന് തടയാമായിരുന്നില്ലേ? ദൈവം വിചാരിച്ചാല്‍ നടക്കാത്തതായി എന്താണുള്ളത്? ,സ്വഭാവികമായും ഇങ്ങനെയൊരു സംശയം നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാവും. എന്നാല്‍ അതേക്കുറിച്ച് നാം മനസ്സിലാക്കേണ്ടത് മറ്റൊരു വിധത്തിലാണ്. ആദത്തിന്റെയും ഹവ്വയുടെയും പാപത്തെ ഭാഗ്യകാരണമായ അപരാധം എന്നാണ് സഭ വിശേഷിപ്പിക്കുന്നത്. കാരണം നമുക്ക് രക്ഷകനെ നേടിത്തന്നത് ഈ പാപം വഴിയാണത്രെ. പാപം വര്‍ദ്ധിച്ചിടത്ത് ദൈവകൃപ അതിലുമുപരിയായി വര്‍ദ്ധിച്ചു എന്നാണല്ലോ പൗലോസ് ശ്ലീഹായും പ്രസ്താവിക്കുന്നത്. സാത്താന്റെ പ്രലോഭനത്തില്‍ കുടുങ്ങി ദൈവത്തെ വിസ്മരിച്ചുകളഞ്ഞ ആദിമാതാപിതാക്കളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും മഹാനായ ലെയോ പറയുന്നത് ഇപ്രകാരമാണ്.
പിശാചിന്റെ അസൂയ നമുക്ക് നഷ്ടമായതിനെക്കാള്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്റെ അവാച്യമായ കൃപ നമുക്ക് നേടിത്തന്നിരിക്കുന്നു. വിശുദ്ധ തോമസ് അക്വിനാസിന്റെ വാക്കുകള്‍ കൂടി കേള്‍ക്കുക: ആദിപാപത്തിന് ശേഷവും മഹത്തരമായ ഔന്നത്യത്തിലേക്ക് മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിന് തടസമൊന്നുമില്ല. തിന്മ സംഭവിക്കാന്‍ ദൈവം അനുവദിക്കുന്നത് അതില്‍ നിന്ന് മഹത്തരമായ നന്മ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ്.
അതെ ജീവിതത്തിലെ തിക്താനുഭവങ്ങളെയും പ്രതികൂലങ്ങളെയും ഓര്‍ത്ത് വിഷമിക്കരുതെന്ന് കൂടി ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം, കാരണം തിന്മയില്‍ നിന്ന് നന്മ പുറപ്പെടുവിക്കാന്‍ കഴിവുള്ളവനാണ് നമ്മുടെ ദൈവം. അതുകൊണ്ട് തളരരുത്.നിരാശപ്പെടരുത്.