Thursday, February 6, 2025
spot_img
More

    മാലാഖമാരെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എന്താണ് പഠിപ്പിക്കുന്നത്?

    ഒരു കത്തോലിക്കാവിശ്വാസി ബൈബിളും മറ്റ് കൂദാശകളും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായി കരുതേണ്ട കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം മാലാഖമാരെക്കുറിച്ച് എന്താണ് പറയുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
    മാലാഖമാര്‍ സഭാജീവിതത്തില്‍ എന്ന സിസിസി 334 ല്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:

    ഇക്കാലമെല്ലാം മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാജീവിതത്തിന് മുഴുവന്‍ പ്രയോജകീഭവിക്കുന്നു. സഭ അവളുടെ ആരാധനക്രമത്തില്‍ ത്രൈശുദ്ധ ദൈവത്തെ ആരാധിക്കുന്ന മാലാഖമാരോടു ചേരുകാണ്. സഭ മാലാഖമാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.( മൃതസംസ്‌കാരശുശ്രൂഷയില്‍ മാലാഖമാര്‍ നിന്നെ പറുദീസയിലേക്ക് ആനയിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലും ബൈസന്റയിന്‍ ആരാധനക്രമത്തിലെ കെറുബീഗീതത്തിലും ഇപ്രകാരമുണ്ട്) ചില മാലാഖമാരുടെ ( മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍, കാവല്‍മാലാഖമാര്‍) സ്മരണ സഭ പ്രത്യേകമാം വിധം കൊണ്ടാടുന്നു.
    ശൈശവം മുതല്‍ മരണംവരെ മനുഷ്യര്‍ക്ക് മാലാഖമാരുടെ ജാഗ്രതാപൂര്‍വ്വമായ പരിരക്ഷണവും മാധ്യസ്ഥവും ലഭിക്കുന്നു. ഓരോ വിശ്വാസിയുടെയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ. ദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്ന മാലാഖമാരുടെയും മനുഷ്യരുടെയും സൗഭാഗ്യസഖിത്വത്തില്‍ ഇവിടെ ഭൂമിയില്‍ വച്ചുതന്നെ വിശ്വാസം വഴി ക്രിസ്തീയജീവിതം പങ്കുചേരുന്നു.

    മാലാഖമാരെപറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിക്കുന്നുണ്ട്. കാവല്‍മാലാഖമാരുടെ തിരുനാളിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിച്ചൊരുങ്ങാം. കാവല്‍മാലാഖമാരേ എന്റെ ജീവിതത്തിന് നേരെ കണ്ണടയ്ക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!