കൊച്ചി: ക്രിസ്തീയ മതവിശ്വാസത്തെ അപമാനിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി പുരസ്‌ക്കാരം നല്കിയതിനെതിരെ ക്രൈസ്തവവിശ്വാസികള്‍ ശക്തമായ പ്രതിഷേധവും സങ്കടവും രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയായും ഈ മുന്നേറ്റത്തിന് പിന്തുണയായുണ്ട്.
ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലളിതകലാ അക്കാദമി പുരസക്കാരത്തിനായി പ്രസ്തുത കാര്‍ട്ടൂണ്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. പുരസ്‌ക്കാരം പിന്‍വലിച്ച് ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിന് പൊതുസമൂഹത്തോടും ക്രൈസ്തവസമൂഹത്തോടും കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ലളിതകലാ അക്കാദമിയുടെ 2018-19 വര്‍ഷത്തെ സംസ്ഥാന തല കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയ സുഭാഷ് കെകെയുടെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണ്‍ ആണ് ക്രൈസ്തവവിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി മാറിയത്.